Tuesday, November 25, 2014

രുദ്ര സിംഹാസനത്തിൽ സുരേഷ്ഗോപി നായകനാകുന്നു.

രുദ്ര സിംഹാസനത്തിൽ സുരേഷ്ഗോപി നായകനാകുന്നു. പ്രൈസ് ദിലോഡ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ഷിബുഗംഗാധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് രുദ്രസിംഹാസനം സുരേഷ്ഗോപിയാണ് ചിത്രത്തിൽ നായകനായെത്തുന്നത് നിക്കിഗിൽറാണിയാണ് നായിക അനന്തഭദ്രത്തിന്ശേഷം സുനിൽ പരമേശ്വരൻ രചന നിർവ്വഹിക്കുന്ന ചിത്രമാണിത്. നെടുമുടിവേണു ,സുധീർ കരമന എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രശ്സ്ത ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഫില്ഹ്യൂഗ് സിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്

പ്രശ്സ്ത ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഫില്ഹ്യൂഗ് സിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് .ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടയിൽ ബോൾ തലയിൽ കൊണ്ടാണ് താരത്തിന് പരിക്ക് പറ്റിയത് .അടിയന്തര ശസ്ത്രക്രീയക്ക് വിധേയനായഹ്യൂഗ്സ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത് എന്നാണ് റിപ്പോർട്ട്.48 മണിക്കൂറിന് ശേഷംമാത്രമേ താരത്തിന്റെ ആരോഗ്യ നിലയെ പറ്റി എന്തെങ്കിലും പറയാൻ ആകു എന്നാണ് ഡോക്ടർമാർ പറയുന്നത് പേസ് ബൌളർ സീൻ അബോട്ട് എറിഞ്ഞ ബോൾ വലത് കഴുത്തിന് മുകളിൽ കൊണ്ടാണ് ഫിൽഹ്യൂഗ്സിന് പരിക്ക് പറ്റിയത്.26 അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള താരം 1535 റൺസ് നേടിയിട്ടുണ്ട് 165റൺസാണ് ടെസ്റ്റിലെ ഉയർന്ന സ്കോർ .25 ഏകദിന മത്സരങ്ങളിൽ നിന്നായി826റൺസും സ്വന്തമാക്കിയിട്ടുണ്ട് ഹ്യൂ